Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Consumer Survey

Ernakulam

ഉ​പ​ഭോ​ക്തൃ സ​ര്‍​വേ ല​ക്ഷം വീ​ടു​ക​ൾ പി​ന്നി​ട്ടു

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും ജ​ല ഉ​പ​ഭോ​ഗ​വും ആ​വ​ശ്യ​ക​ത​യും കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​നു​മാ​യു​ള്ള ഉ​പ​ഭോ​ക്തൃ സ​ര്‍​വേ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വീ​ടു​ക​ളി​ല്‍ പൂ​ര്‍​ത്തി​യാ​യി. ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ സൂ​യ​സ് ന​ട​ത്തു​ന്ന സ​ര്‍​വേ ര​ണ്ടുമാ​സം കൊ​ണ്ടു പൂ​ര്‍​ത്തി​യാ​കും.

കോ​ര്‍​പ​റേ​ഷ​നി​ലെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ന്‍ ശൃം​ഖ​ല​യു​ടെ ടോ​പ്പോ​ഗ്രാ​ഫി​ക്ക​ല്‍, വാ​ക്ക്-​ത്രൂ സ​ര്‍​വേ​ക​ളും ക​മ്പ​നി പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
കു​ടി​വെ​ള്ള വി​ത​ര​ണ ആ​സ്തി​ക​ളു​ടെ ഘ​ട​നാ​പ​ര​മാ​യ വി​ല​യി​രു​ത്ത​ല്‍, ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്ക് പ​രി​ശോ​ധ​ന, അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ല​വി​ല​ത്തെ അ​വ​സ്ഥ നി​ര്‍​ണ​യം എ​ന്നി​വ​യും സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​സ​ര്‍​വേ​ക​ളി​ല്‍ നി​ന്നു​ള്ള ക​ണ്ടെ​ത്ത​ലു​ക​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​യി​രി​ക്കും പു​തി​യ പൈ​പ്പ് ലൈ​ന്‍ ശൃം​ഖ​ല​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക.

സ​ര്‍​വേ പൂ​ര്‍​ണ​മാ​കു​ന്ന​തോ​ടെ ഓ​രോ പ്ര​ദേ​ശ​ത്തെ​യും ജ​ല ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 1,141.28 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ഏ​ഷ്യ​ന്‍ ഡെ​വ​ല​പ്മെ​ന്‍റ് ബാ​ങ്കി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണു ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

 

Latest News

Corehub Up